ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. പുന്നപ്രയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ പറ്റി തെറ്റായ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്നതെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നോ അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന കാര്യമോ ആരോടും പറഞ്ഞിട്ടില്ല. ആരും നിര്‍ബന്ധിച്ചിട്ടല്ല. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് പാര്‍ട്ടി പരിപാടിയും പ്രത്യേയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് താന്‍, അതുകൊണ്ടുതന്നെ പാര്‍ട്ടിയ്ക്കെതിരെ ഒന്നും പറയാനില്ലെന്നും ഒരു പാര്‍ട്ടിയിലും ചേരാനില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

ഒരു ദൗത്യവുമായി പാര്‍ട്ടി നേതാക്കള്‍ ആരും വന്നില്ല. ദൗത്യവുമായി വരണ്ട സാഹചര്യം ഇല്ല. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാന്‍. ആക്ഷേപിക്കാന്‍ ഞാനില്ല . 17 പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെമ്പര്‍ഷിപ്പ് പുതുക്കാത്ത വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ജില്ലാ കമ്മിറ്റി അംഗമാണ്. ആരെയും ഇതുവരെ വ്യക്തിഹത്യ നടത്തിയിട്ടില്ല. വ്യക്തിഹത്യ കൊണ്ട് ആരും രക്ഷപെട്ടിട്ടില്ല. ‘സുധാകുരന്‍’ എന്ന് വിളിച്ച് എന്നെ അധിക്ഷേപിച്ചു. എന്റെ അച്ഛന് വിളിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമാണ് അധിക്ഷേപിച്ച ആള്‍. കുന്തവും കൊടച്ചക്രവും വിമര്‍ശനമല്ല ഭരണഘടനയെ ബഹുമാനിക്കണം.
എന്തിനാണ് ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നത്. രാഷ്ട്രീയപരമായ ഇടിവ് കേരളത്തില്‍ ഉണ്ടായി.വ്യക്തിഹത്യ നടത്തിയതിന് ശക്തമായി തിരിച്ചെടുക്കും എല്ലാത്തിനും മറുപടി കൊടുക്കും. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വേണ്ടത് ഗാന്ധിജിയുടെ ലാളിത്യമാണ്. അടിയന്തരാവസ്ഥ കാലത്ത് ഒരുപാട് മര്‍ദ്ദനങ്ങളും ഗുണ്ടായിസവും ഏറ്റുവാങ്ങി. മന്ത്രിയായാലും ഇല്ലെങ്കിലും എന്റെ വേഷം ഇതുതന്നെയാണ്. ഒരു തരത്തിലും ഉള്ള വര്‍ഗീയതയുമായി യോജിപ്പില്ലെന്നും അദ്ദേഹം കുറിച്ചു.
