Thursday, March 12, 2026

ഇറാനെതിരായ അമേരിക്കന്‍ യുദ്ധം അപകടകരമായ പ്രവണത: ജോര്‍ജിയ മെലോണി

റോം: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. അമേരിക്കയുടെ ഈ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നും മെലോണി ഇറ്റാലിയന്‍ സെനറ്റില്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ ഇടപെടലുകള്‍ അപകടകരമായ പ്രവണതയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം പോലെ തന്നെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തുന്നതാണ് ഈ സൈനിക നീക്കങ്ങളെന്ന് മെലോണി വിമര്‍ശിച്ചു. ഈ യുദ്ധത്തിന്റെ ഭാഗമാകാനോ സൈനിക പങ്കാളിത്തം നല്‍കാനോ ഇറ്റലിക്ക് ഉദ്ദേശ്യമില്ല. ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെയും മെലോണി ശക്തമായി അപലപിച്ചു. ഏകദേശം നൂറ്റയെഴുപതിലധികം കുട്ടികളുടെ മരണത്തിനിടയാക്കിയ ഈ ദാരുണ സംഭവത്തില്‍ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!