Sunday, March 15, 2026

‘പ്രധാനമന്ത്രി സുഖമായിരിക്കുന്നു’; നെതന്യാഹു കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇസ്രായേല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസ് തള്ളി. ‘ഇവ വെറും വ്യാജ വാര്‍ത്തകളാണ്, പ്രധാനമന്ത്രി പൂര്‍ണ്ണ ആരോഗ്യവാനാണ്,’ എന്ന് നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രയേല്‍-അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

നെതന്യാഹു വെള്ളിയാഴ്ച പുറത്തുവിട്ട ഒരു വീഡിയോ പ്രസംഗമാണ് ഈ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വീഡിയോയിലെ ഒരു ദൃശ്യത്തില്‍ അദ്ദേഹത്തിന്റെ വലതുകൈയില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നിക്കുന്നുവെന്നും, ഇത് കൃത്രിമമായി നിര്‍മ്മിച്ച ഒരു വീഡിയോ ആണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചു. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക കാന്‍ഡേസ് ഓവന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നെതന്യാഹു എവിടെയാണെന്ന ചോദ്യവുമായി രംഗത്തെത്തിയതോടെ അഭ്യൂഹം ശക്തമായി. എന്നാല്‍, ക്യാമറ ആംഗിളിലുണ്ടായ വ്യത്യാസം മൂലം ഉണ്ടായ ഒരു മിഥ്യാധാരണ മാത്രമാണിതെന്ന് ഫാക്ട് ചെക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ പശ്ചാത്തലം ഉപയോഗിച്ച് ചിത്രീകരിക്കുമ്പോള്‍ ഇത്തരം ദൃശ്യപരമായ പൊരുത്തക്കേടുകള്‍ സ്വാഭാവികമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!