ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് ആരോഗ്യമന്ത്രി മാർക്ക് മക്ലെയ്ൻ അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കോൺവാൾ-മെഡോബാങ്കിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് എംഎൽഎ-യായിരുന്നു. 2021 ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി പ്രിൻസ് എഡ്വേഡ് ഐലൻഡ് നിയമസഭയിലെത്തിയത്. തുടർന്ന് 2023 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ-ക്ഷേമ മന്ത്രിയായി നിയമിതനാകുന്നതിന് മുമ്പ് അദ്ദേഹം ധനകാര്യ മന്ത്രിയായും ട്രഷറി ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നേ, ഗോൾഫ് പി.ഇ.ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഓഫീസ് ടെക്നോളജി കമ്പനിയുടെ സ്ഥാപകനായും മക്ലെയ്ൻ പ്രവർത്തിച്ചിരുന്നു.
