Thursday, March 26, 2026

ഹോട്ടല്‍ ബില്ലുകളില്‍ ഇനി ഗ്യാസ് ചാര്‍ജ് വേണ്ട; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ‘എല്‍പിജി ചാര്‍ജ്’, ‘ഗ്യാസ് സര്‍ചാര്‍ജ്’ എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു.

ഇന്ധനം, എല്‍പിജി, വൈദ്യുതി എന്നിവയുടെ വിലവര്‍ധന ബിസിനസ് നടത്താനുള്ള പ്രവര്‍ത്തനച്ചെലവുകളുടെ (Operating Costs) ഭാഗമാണെന്നും, ഇത്തരം ചെലവുകള്‍ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്പോള്‍ തന്നെ അതില്‍ ഉള്‍പ്പെടുത്തണമെന്നും അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മെനു കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള വില തന്നെയായിരിക്കണം അന്തിമ വില.

മെനുവില്‍ കാണിച്ചിരിക്കുന്ന ഭക്ഷണവിലയ്ക്ക് പുറമെ നിയമപരമായ നികുതികള്‍ (ജിഎസ്ടി) മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. നിലവില്‍ പല സ്ഥാപനങ്ങളും പാചകവാതക വില വര്‍ദ്ധനവിന്റെ പേരില്‍ ബില്ലില്‍ പ്രത്യേകമായി തുക ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും റസ്റ്റോറന്റുകള്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!