കൊച്ചി: കേരളത്തിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില 1,07,550 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വർദ്ധിച്ച് 13,445 രൂപയുമായി. 99,000 രൂപ വരെ കുറഞ്ഞ ശേഷമാണ് സ്വർണ്ണവില ഇപ്പോൾ വീണ്ടും ലക്ഷം കടന്ന് മുന്നേറുന്നത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11050 രൂപയായി ഉയര്‍ന്നു. പവന് 88400 രൂപയുമായി. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8605 രൂപയിലെത്തി. പവന് 68840 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 5550 രൂപയും പവന് 44400 രൂപയിലുമെത്തി. സ്വർണ്ണത്തിന് പിന്നാലെ വെള്ളിവിലയിലും വലിയ വർദ്ധനവാണുണ്ടായത്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില. പത്ത് ഗ്രാമിന് 2500 രൂപ നൽകണം.

ആഗോള വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവുമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പ്രവചിക്കുന്നു. സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് സ്വർണ്ണവില കുതിക്കുന്നത്. വെറും ഒരു മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണിത്.
