Sunday, March 29, 2026

കിംബർലിയെ ‘കിംബർ-ലേ’ എന്ന് വിളിച്ച് ട്രംപ്; ഓമനപ്പേര് വൃത്തികെട്ടതെന്ന് വിമർശനം

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ നടന്ന ഗ്രീക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. കിംബർലി ഗിൽഫോയിലിനൊപ്പം മാധ്യമങ്ങളെ കണ്ട ട്രംപ് താൻ അവരെ വിളിക്കുന്ന ഓമനപ്പേര് പരസ്യമായി വെളിപ്പെടുത്തുകയായിരുന്നു. “എനിക്ക് അവളെ ‘കിംബർ-ലേ’ (Kimber-lay) എന്ന് വിളിക്കാനാണ് ഇഷ്ടം. അതാണെന്റെ കൊച്ചു ഓമനപ്പേര്,” എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഗിൽഫോയിലിനെ തന്റെ അരികിലേക്ക് ചേർത്തുനിർത്തിയായിരുന്നു ട്രംപിന്റെ ഈ സംസാരം. ഗ്രീസിലെ അംബാസഡർ എന്ന നിലയിലുള്ള കിംബർലിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

എന്നാൽ ട്രംപിൻരെ ഈ പ്രവർത്തനം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ആണ് ഉണ്ടാക്കിയത്. ട്രംപിന്റെ ഈ ‘ഓമനപ്പേര്’ പ്രയോഗം അങ്ങേയറ്റം അനുചിതവും വെറുപ്പുളവാക്കുന്നതുമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഒരാൾ ഒരു സ്ത്രീയോട്, പ്രത്യേകിച്ച് തന്റെ മകന്റെ മുൻ പങ്കാളിയോട് ഇത്തരത്തിൽ സംസാരിക്കുന്നത് മോശമാണെന്ന് പലരും ചൂണ്ടിക്കാട്ടി.

കിംബർലി ഗിൽഫോയിൽ 2018 മുതൽ 2024 വരെ ഡൊണാൾഡ് ട്രംപ് ജൂനിയറുമായി പ്രണയത്തിലായിരുന്നു. 2020-ൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും 2024 അവസാനത്തോടെ അവർ വേർപിരിഞ്ഞു. നിലവിൽ ട്രംപ് ജൂനിയർ സാമൂഹികപ്രവർത്തകയായ ബെറ്റിന ആൻഡേഴ്‌സണുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സാൻ ഫ്രാൻസിസ്കോ മുൻ മേയർ ഗാവിൻ ന്യൂസമിന്റെ മുൻ ഭാര്യ കൂടിയാണ് കിംബർലി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!