ഓട്ടവ : രാജ്യതലസ്ഥാന നിവാസികൾ ശ്രദ്ധിക്കുക, ഇന്ന് പുലർച്ചെ മുതൽ കനത്ത മഴയും ഫ്രീസിങ് റെയിനും ആരംഭിക്കുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മഴ ആരംഭിച്ചു. തുടർന്ന് ഏകദേശം പുലർച്ചെ ആറു മണിയോടെ ഫ്രീസിങ് റെയിനും തുടക്കമാകും. ഓട്ടവയിൽ 20-30 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടവയിൽ ഈ ആഴ്ച പ്രധാനമായും ചൂടും വെയിലും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ, ചൊവ്വാഴ്ച താപനില 2 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മഴയും ഫ്രീസിങ് റെയിനും വൈകുന്നേരം വരെ തുടരും. ബുധനാഴ്ചയും മഴയും ഫ്രീസിങ് റെയിനും തുടരും. താപനില 8 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വ്യാഴാഴ്ച വെയിലും മേഘവും ഇടകലർന്നതും മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉയർന്ന താപനില 2 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വെള്ളിയാഴ്ച പ്രധാനമായും മേഘാവൃതമായിരിക്കും. മഴയ്ക്ക് 60% സാധ്യതയുണ്ട്. ഉയർന്ന താപനില 6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈ സമയത്തെ സാധാരണ താപനില 7 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് മൈനസ് 3 ഡിഗ്രി സെൽഷ്യസും ആണ്.
