ലഹോർ: സുരക്ഷാനിയന്ത്രണങ്ങൾ ലംഘിച്ചതിന് പാക് താരം ഷഹീൻ ഷാ അഫ്രീദിക്ക് പിഴ ചുമത്തി. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ലാഹോര്‍ ക്വാലന്‍ഡേഴ്സ് ക്യാപ്റ്റന്‍ കൂടിയായ ഷഹീന് അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി പിഴയായി ഈടാക്കുന്നത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ കയറ്റുകയും അവരുമായി താരം സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) ക്വാലൻഡർസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. സിംബാബ്വെ താരം സിക്കന്ദര്‍ റാസയുടെ മുറിയിലേക്ക് നാല് പേരേയും കൂട്ടി ഷഹീന് ഷാ അഫ്രീദി എത്തിയിരുന്നു. അതിഥികളെ ഹോട്ടല്‍ മുറിയിലേക്ക് കടത്തരുതെന്ന നിയമം ലംഘിച്ചതിനാണ് നടപടി. പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം താരങ്ങള്‍ സമയം ചെലവഴിച്ചതായാണ് വിവരം. അച്ചടക്കവും ഉത്തരവാദിത്വവും കാക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപ പിഴയായി ഇടാക്കാന്‍ ടീം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയേയും ധരിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടെടുത്ത ഹോട്ടല്‍ അധികൃതരേയും ടീം അഭിനന്ദിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ താരങ്ങളെല്ലാം ബാധ്യസ്ഥരാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ടീം വ്യക്തമാക്കി.

റുതുരാജ് ഗെയ്ക്വാദ് ടീമിനെ നയിക്കുമ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നാണ് മാനേജ്മെൻ്റ് വിലയിരുത്തുന്നത്. എം.എസ് ധോണി കളിക്കാത്ത സാഹചര്യത്തിൽ സഞ്ജു സാംസൺ തന്നെയായിരിക്കും വിക്കറ്റ് കീപ്പറെന്നും സഞ്ജു നിലവിൽ മികച്ച ഫോമിലാണെന്നും നെറ്റ്സിലും അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും കാശി വിശ്വനാഥൻ പറഞ്ഞു. സി.എസ്.കെ പ്രതീക്ഷിക്കുന്ന ഇംപാക്ട് നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. സഞ്ജുവിൽ വലിയ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജുവിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ ജേഴ്സിയിൽ ധോണിയുടെ റോളിൽ എത്തുന്നത് ആരാധകർക്കിടയിൽ ആവേശം വലുതാക്കിയിട്ടുണ്ട്. റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ ആദ്യ മത്സരം എന്നതും വലിയ ചർച്ചയായിട്ടുണ്ട്.
