Friday, April 3, 2026

റഷ്യന്‍ സൈനിക വിമാനം ക്രിമിയയില്‍ തകര്‍ന്നു വീണു; 29 മരണം

മോസ്‌കോ: ക്രിമിയയിലെ മലനിരകളില്‍ റഷ്യന്‍ സൈനിക ചരക്ക് വിമാനം തകര്‍ന്നു വീണ് 29 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. വിമാനത്തിലുണ്ടായിരുന്ന 23 യാത്രക്കാരും ആറ് ജീവനക്കാരും അപകടത്തില്‍ മരിച്ചതായും ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയാണ് അന്റോനോവ് An-26 (Antonov An-26) വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായത്. കരിങ്കടല്‍ തീരത്തെ ക്രിമിയന്‍ പെനിന്‍സുലയിലെ ഒരു മലയിടുക്കിലേക്ക് വിമാനം ഇടിച്ചു കയറുകയായിരുന്നുവെന്ന് ടാസ് (TASS) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സേനയുടെ തിരച്ചില്‍ സംഘമാണ് പിന്നീട് അപകടസ്ഥലം കണ്ടെത്തിയത്.

പ്രാഥമിക നിഗമനമനുസരിച്ച് സാങ്കേതിക തകരാറുകളാണ് വിമാനം തകരാന്‍ കാരണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിന് നേരെ ആക്രമണങ്ങള്‍ ഉണ്ടായതായോ മറ്റ് ബാഹ്യ ഇടപെടലുകള്‍ നടന്നതായോ ഉള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ചരക്ക് നീക്കങ്ങള്‍ക്കായി പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന വിമാനമാണ് അന്റോനോവ് An-26. സംഭവത്തില്‍ സൈനിക കമ്മീഷന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങള്‍ക്കിടയില്‍ ഉണ്ടായ ഈ അപകടം വലിയ സുരക്ഷാ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!