ഹ്യൂസ്റ്റൺ : ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. വിവിധ റീജനലുകളില്‍ ആവേശകരമായ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ നടക്കുന്നതിനാലും ഡെലിഗേറ്റ്‌സ് ലിസ്റ്റ് പുറത്തുവിടാത്തതിനാലുമാണ് ഈ തീരുമാനം.

നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സ്ഥാപിച്ച ഫോമാ അതിന്‍റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹ്യൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ‘വിന്‍ധം ഹ്യൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.

ഫോമായുടെ ആദ്യ പ്രസിഡൻ്റ് ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തില്‍, അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ് എന്നിവരെല്ലാം 9-ാം കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡൻ്റ് ഷാലൂ പുന്നൂസ്, ജോയിൻ്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിൻ്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സുബിന്‍ കുമാരന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ജോയി എന്‍ സാമുവേല്‍ ജനറല്‍ കണ്‍വീനറുമാണ്.
ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷനുള്ള ലിങ്ക് : https://fomaafamilyconvention2026.com/Registration.php
