Thursday, April 2, 2026

യാത്രികർക്ക് മുന്നറിയിപ്പ്: മക്ഡോണാൾഡ് ബ്രിഡ്‌ജ്‌ ഈ വാരാന്ത്യത്തിൽ അടച്ചിടും

ഹാലിഫാക്സ്: മക്ഡോണാൾഡ് ബ്രിഡ്‌ജ്‌ ഈ വാരാന്ത്യത്തിൽ അടച്ചിടും.ശനിയാഴ്ച രാത്രി 8 മണി മുതൽ ഞായറാഴ്ച പുലർച്ചെ 5:30 വരെയാകും അടച്ചിടലെന്ന് അധികൃതർ അറിയിച്ചു. ബ്രിഡ്‌ജിന്റെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ‘പ്രോജക്ട് ലൈഫ് സ്പാൻ’ (Project LifeSpan) എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനാണ് ബ്രിഡ്‌ജ്‌ അടച്ചിടുന്നത്.

ഈ സമയപരിധിയിൽ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പാലത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെങ്കിലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. മക്ഡോണാൾഡ് ബ്രിഡ്‌ജ്‌ അടച്ചിടുന്ന സാഹചര്യത്തിൽ വാഹനയാത്രികർക്ക് പകരമായി മക്കേ ബ്രിഡ്‌ജ്‌ പ്രയോജനപ്പെടുത്താവുന്നതാണ്. മക്ഡോണാൾഡ് ബ്രിഡ്‌ജിലെ പ്രധാന സ്റ്റീൽ ഭാഗങ്ങൾ പരിശോധിക്കുന്നതിനും അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിനുമാണ് പ്രോജക്ട് ലൈഫ് സ്പാൻ ഊന്നൽ നൽകുന്നതെന്ന് ഹാലിഫാക്സ് ഹാർബർ ബ്രിഡ്ജസ് അറിയിച്ചു. നഗരത്തിലെ പ്രധാന ഗതാഗത മാർഗ്ഗമായ ഈ ബ്രിഡ്‌ജിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പുവരുത്താൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!