Thursday, April 2, 2026

ഇന്ധനവില വർധനയിൽ പൊറുതിമുട്ടി കാനഡ: നികുതി ഒഴിവാക്കാൻ ആവശ്യപ്പെട്ട് പൊളിയേവ്

ഓട്ടവ: കാനഡയിൽ ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വർഷം മുഴുവൻ ഇന്ധന നികുതി ഒഴിവാക്കൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇന്ധന നികുതി ഒഴിവാക്കുകയാണെങ്കിൽ ശരാശരി നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ഈ വർഷം ഏകദേശം 1,200 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം മുഴുവൻ ഇന്ധന നികുതി പൂജ്യമായി കുറയ്ക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടതായി പൊളിയേവ് വ്യക്തമാക്കി. താൽക്കാലികമായി നികുതി കുറയ്ക്കുന്നതിലൂടെ പമ്പിൽ ഒരു ലിറ്ററിന് 25 സെന്റ് വരെ വില കുറയുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ കണക്കുകൂട്ടൽ. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില ഉയർന്നപ്പോൾ അയർലൻഡ്, സ്പെയിൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നികുതി കുറച്ച കാര്യം പൊളിയേവ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഫെഡറൽ എക്സൈസ് ടാക്സ്, ജിഎസ്ടി, ക്ലീൻ ഫ്യുവൽ ചാർജ് എന്നിവ ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇന്ധനവില കുറയുന്നത് ചരക്ക് നീക്കത്തിനുള്ള ചെലവ് കുറയ്ക്കുമെന്നും ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയാൻ കാരണമാകുമെന്നും അദ്ദേഹം വാദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!