Thursday, April 2, 2026

“ചെസ്സ് ബോർഡ് വിട്ട് ഇനി ലെഗോ ലോകത്തേക്ക്!; ഇതിഹാസങ്ങൾ ഒന്നിക്കുന്നു, ഇത് മെസ്സി – റൊണാൾഡോ മാജിക്!

ദുബായ്: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ഒരുമിച്ച് അണിനിരത്തി ലെഗോ (LEGO) തങ്ങളുടെ പുതിയ ലോകകപ്പ് കളക്ഷൻ പുറത്തിറക്കി. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഈ പ്രഖ്യാപനം ഉണ്ടായത്. റൊണാൾഡോയ്ക്കും മെസ്സിക്കും പുറമെ റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മിനിഫിഗറുകളാണ് ഈ പ്രത്യേക കളക്ഷന്റെ പ്രധാന ആകർഷണം.

ഓരോ താരത്തിന്റെയും കരിയറിലെ സവിശേഷതകളും ശൈലിയും ഉൾക്കൊള്ളിച്ചാണ് ലെഗോ സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റൊണാൾഡോയുടെ സെറ്റിൽ പോർച്ചുഗലിന്റെ നിറത്തിലുള്ള ‘R’ ആകൃതിയിലുള്ള ബേസും അദ്ദേഹത്തിന്റെ ഐക്കോണിക് ബ്രാൻഡായ ‘CR7’ ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടേതാകട്ടെ അർജന്റീനയുടെ ദേശീയ നിറത്തിലുള്ള ‘M’ ആകൃതിയിലുള്ള ബേസിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പറായ 10-ഉം പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. താരങ്ങളുടെ കരിയറിലെ പ്രധാന നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്ന ചെറിയ സൂചനകളും ഈ സെറ്റുകളിൽ ഒളിപ്പിച്ചിട്ടുണ്ട്.

നേരത്തെ 2022 ലോകകപ്പിന് മുന്നോടിയായി ലൂയി വിറ്റോണിന്റെ (Louis Vuitton) പരസ്യത്തിനായി റൊണാൾഡോയും മെസ്സിയും ഒന്നിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. അന്ന് ഇരുവരും ചെസ്സ് കളിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിനുശേഷം ഫുട്ബോൾ ലോകത്തെ ഈ മഹാപ്രതിഭകൾ വീണ്ടും ഒരുമിക്കുന്നത് ലെഗോയുടെ ഈ പ്രൊമോഷനിലൂടെയാണ്. ഫുട്ബോൾ പ്രേമികൾക്ക് തങ്ങളുടെ പ്രിയതാരങ്ങളുടെ മിനി പതിപ്പുകൾ സ്വന്തമാക്കാനും അവർക്കായി വീടുകളിൽ പ്രത്യേക ഇടമൊരുക്കാനും ഈ ലെഗോ കളക്ഷൻ അവസരമൊരുക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!