Thursday, April 2, 2026

സ്വർണവില കുത്തനെ കുറഞ്ഞു; ഇന്ന് വില കുറഞ്ഞത് രണ്ട് തവണ,പവന് 1,09,240 രൂപ

കൊച്ചി: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് രണ്ട് തവണയായാണ് വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് ആകെ 2,920 രൂപയുടെ കുറവാണുണ്ടായത്.

ഇന്നത്തെ വിലവിവരപ്പട്ടിക ചുവടെ ചേർക്കുന്നു:

ഒരു പവൻ സ്വർണം: 1,09,240 രൂപ
ഒരു ഗ്രാം സ്വർണം: 13,655 രൂപ

ഇറാനിലെ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളെത്തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് വില കുറയാൻ കാരണമായത്. ഇറാൻ ഇനി ഭീഷണിയല്ലെന്നും അമേരിക്കൻ സൈന്യം കരുത്ത് തെളിയിച്ചെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ സ്വർണത്തിന്റെ ആഗോള നിരക്കിൽ 3.47 ശതമാനം ഇടിവുണ്ടായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുന്നത്. ഇന്നലെ പവന് 2,520 രൂപ വർധിച്ച് 1,12,160 രൂപയിലെത്തിയ ശേഷമാണ് ഇന്ന് വില താഴേക്ക് പതിച്ചത്. 2026 ജനുവരിയിൽ പവൻ വില 1.31 ലക്ഷം രൂപ കടന്ന് റെക്കോർഡ് ഇട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!