ടെഹ്‌റാൻ: അമേരിക്കയുടെ അത്യാധുനിക F-35 യുദ്ധവിമാനം രണ്ടാമതും വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. രാജ്യത്തിന്റെ മധ്യഭാഗത്ത് വെച്ചാണ് വിമാനം തകർത്തതെന്നും പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ യുഎസ് സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനിടെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം.
വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാനിലും ഇസ്ഫഹാനിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെ ഇസ്രായേലിനും ചില ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചു. കുവൈത്തിലെ മിന അൽ-അഹ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാനിയൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ AP റിപ്പോർട്ട് ചെയ്തു.

https://twitter.com/MehrnewsCom/status/2039933831248252948/photo/1
ആക്രമണത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് ആഗോള എണ്ണ വിപണിയെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
