Monday, April 6, 2026

മിഡിൽ ഈസ്റ്റ് സംഘർഷം: മൺട്രിയോളിൽ ഇന്ധനവില ലിറ്ററിന് 2 ഡോളർ കടന്നു

മൺട്രിയോൾ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മൺട്രിയോളിൽ കുതിച്ചുയർന്ന് ഇന്ധനവില. തിങ്കളാഴ്ചയും നഗരത്തിലെ ഒട്ടുമിക്ക പെട്രോൾ പമ്പുകളിലും ലിറ്ററിന് 2 ഡോളറിന് മുകളിലായിരുന്നു വില രേഖപ്പെടുത്തിയത്. പുതിയ കണക്കുകൾ പ്രകാരം പലയിടങ്ങളിലും ലിറ്ററിന് 202.9 സെന്റ് വരെ വില വർധിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്നുണ്ടായ വിപണിയിലെ അസ്ഥിരതയാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കപ്പൽ പാതകളിലെ സുരക്ഷാ ഭീഷണിയാണ് ക്രൂഡ് ഓയിൽ വില വർധിക്കാൻ ഇടയാക്കിയത്. ഇത് വിമാന ഇന്ധനത്തിന്റെയും പെട്രോളിന്റെയും വിലയെ നേരിട്ട് ബാധിച്ചു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില തിങ്കളാഴ്ച ബാരലിന് 109 ഡോളറായി ഉയർന്നു. യുദ്ധം ആരംഭിച്ച സമയത്തെ അപേക്ഷിച്ച് ഏകദേശം 50 ശതമാനത്തോളം വർധനവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ശക്തമായ സാന്നിധ്യം ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!