Monday, April 6, 2026

വാടാനപ്പള്ളി ബിജെപി കിറ്റ് വിവാദത്തില്‍ പൊലീസ് കേസെടുക്കും

തൃശ്ശൂര്‍: വാടാനപ്പള്ളിയിലെ വിവാദ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസെടുക്കാന്‍ മജിസ്ട്രേറ്റിന്റെ അനുമതി പൊലീസ് തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. സംഭവുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ ഉടമ പ്രവീണ്‍, കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ സതീഷ് എന്നിവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

കിറ്റ് വിവാദം തൃശ്ശൂരില്‍ യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്കാണ് വഴിമാറിയത്. ബിജെപി കിറ്റുകള്‍ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം. ഇന്നലെ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂ എന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനിലെയും പൊലീസിലെയും ചില ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുന്നുണ്ടെന്നും മണലൂര്‍ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്നും ടി.എന്‍. പ്രതാപന്‍ ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!