മൺട്രിയോൾ: ഇസ്രായേൽ-ഇറാൻ യുദ്ധം മിഡിൽ ഈസ്റ്റിലെ ആകാശപാതകളെ അപകടത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ, യുദ്ധമേഖലകൾക്ക് മുകളിലൂടെ വിമാനം പറത്തണോ എന്ന കാര്യത്തിൽ പൈലറ്റുമാർക്ക് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള അധികാരം പൈലറ്റുമാർക്ക് നൽകണമെന്ന് പൈലറ്റുമാരുടെ ആഗോള സംഘടനയായ ഐ.എഫ്.എ.എൽ.പി.എ (IFALPA) ആവശ്യപ്പെട്ടു. വാണിജ്യപരമായ ലാഭനഷ്ടങ്ങളോ കരിയറിനെ ബാധിക്കുമെന്ന ഭീതിയോ ഇല്ലാതെ, സുരക്ഷ മുൻനിർത്തി യുദ്ധമേഖലകൾ ഒഴിവാക്കാൻ പൈലറ്റുമാർക്ക് സാധിക്കണം. ഇതിന് കമ്പനികൾ യാതൊരുവിധ പിഴയോ അച്ചടക്ക നടപടിയോ സ്വീകരിക്കാൻ പാടില്ല. മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടക്കുന്ന മേഖലകളിലൂടെ വിമാനം പറത്തുന്നത് കോക്പിറ്റിലെ ഉദ്യോഗസ്ഥർക്ക് വലിയ മാനസിക-വൈകാരിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമവും പിന്തുണയും ഉറപ്പാക്കണം. വിമാന ങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നതും ആകാശത്ത് കാത്തുനിൽക്കേണ്ടി വരുന്നതും പതിവായ സാഹചര്യത്തിൽ, ഇത് മുൻകൂട്ടി കണ്ട് വിമാനങ്ങളുടെ സമയക്രമത്തിലും ജീവനക്കാരുടെ എണ്ണത്തിലും മാറ്റം വരുത്തണം.

സംഘർഷം രൂക്ഷമാണെങ്കിലും ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് 69 ശതമാനവും ഖത്തർ എയർവേയ്സ് 26 ശതമാനവും സർവീസുകൾ ഇപ്പോഴും നടത്തുന്നുണ്ട്. മിസൈൽ ആക്രമണങ്ങൾക്കിടയിലും നൂറുകണക്കിന് വിമാനങ്ങളാണ് ഈ മേഖലയിലൂടെ കടന്നു പോകുന്നത്. യുഎഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ആകാശ പരിധി യിൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ നീക്കങ്ങൾ സിവിൽ ഏവിയേഷൻ സുരക്ഷയെ ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസിയായ ഐ.സി.എ.ഒ (ICAO) കുറ്റപ്പെടുത്തി. ഇറാന്റെ നടപടികളെ കൗൺസിൽ ശക്തമായി അപലപിച്ചു. യുഎഇയും ഖത്തറും വിമാനങ്ങൾക്കായി പ്രത്യേക ‘സുരക്ഷിത പാതകൾ’ ഒരുക്കി യിട്ടുണ്ടെങ്കിലും, ആക്രമണ സമയങ്ങളിൽ വിമാനങ്ങൾ വഴിതി രിച്ചുവിടുകയോ മറ്റ് വിമാനത്താവളങ്ങളിൽ ഇറക്കുകയോ ചെയ്യുന്നത് പതിവാ യിരിക്കുകയാണ്. യുദ്ധം ആറ് ആഴ്ച പിന്നിടുമ്പോൾ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയമങ്ങൾ വേണമെന്നാണ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കുന്നത്.
