Tuesday, April 7, 2026

ലിറ്റണിൽ സീസണിലെ ആദ്യ കാട്ടുതീ; നിയന്ത്രണവിധേയമെന്ന് അധികൃതർ

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റണിന് സമീപം തിങ്കളാഴ്ച കാട്ടുതീ റിപ്പോർട്ട് ചെയ്തു. ബിസി വൈൽഡ് ഫയർ സർവീസിന്റെ കണക്കനുസരിച്ച്, സിസ്ക ക്രീക്കിൽ പടർന്ന തീ വൈകുന്നേരം 6 മണി വരെ നിയന്ത്രണാതീതമായിരുന്നു. എന്നാൽ അധികൃതരുടെ കൃത്യമായ ഇടപെടലിലൂടെ നിലവിൽ തീ പടരുന്നത് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്.

നിലവിൽ 3.6 ഹെക്ടർ പ്രദേശത്താണ് തീ പടർന്നിരിക്കുന്നത്. ഹൈവേ 1-ന് കിഴക്ക്, ലിറ്റൺ നഗരത്തിന് 12 കിലോമീറ്റർ തെക്ക് മാറിയാണ് തീ പടർന്നിരിക്കുന്നത് . കാംലൂപ്സ് ഫയർ സെന്റർ, ലിറ്റൺ ഫയർ ആൻഡ് റെസ്ക്യൂ, ആർസിഎംപി എന്നിവർ സംയുക്തമായാണ് തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. തീ പടരുന്നതിന്റെ വേഗത കുറവാണെന്നും നിലവിൽ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!