Thursday, April 9, 2026

യാത്രാനിരക്കുകൾ കൂടുമ്പോൾ ടിക്കറ്റ് ബുക്കിംഗിൽ പുതിയ മാർഗങ്ങൾ തേ‌ടി യാത്രക്കാർ

മൺട്രിയോൾ: ആഗോള വിപണിയിൽ ഇന്ധനവില വർധിക്കുന്നതും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും കാരണം ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയരുമെന്ന ഭീതിയിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പണം ലാഭിക്കാനുള്ള തിരക്കിലാണ്‌ കനേഡിയൻ യാത്രക്കാർ. വെസ്റ്റ് ജെറ്റ്, എയർ കാനഡ, പോർട്ടർ എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഇന്ധന സർചാർജ് കുത്തനെ കൂട്ടിയിരുന്നു. മിഡിൽ ഈസ്റ്റ് ഒഴിവാക്കിയുള്ള ദൈർഘ്യമേറിയ റൂട്ടുകൾ സ്വീകരിക്കേണ്ടി വരുന്നത് ചിലവ്‌ കൂട്ടുന്ന സ്ഥിതിയും നിലവിലുണ്ട്‌. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർദ്ധനവ് വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കി ത്തുടങ്ങി യതോടെയാണ്‌ ആളുകൾ യാത്രാ പ്ളാനുകൾ മാറ്റിയത്‌. സാധാരണയായി ആറ് മാസം മുൻപ് യാത്ര പ്ലാൻ ചെയ്യുന്നവർ പോലും ഇപ്പോൾ എട്ട് മാസമോ ഒരു വർഷമോ മുൻപേ ടിക്കറ്റുകൾ ലോക്ക് ചെയ്യുന്നു. ജപ്പാനിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന എയ്ഡൻ ഡിസൂസ എന്ന യാത്രക്കാരൻ പറയുന്നത്, വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ തന്നെ ടിക്കറ്റ് എടുക്കു കയല്ലാതെ മറ്റ് വഴികളില്ല എന്നാണ്. അതേ സമയം നിരക്ക്‌ കുറയുമെന്ന
പ്രതീക്ഷ യിൽ അവസാന നിമിഷം വരെ കാത്തിരിക്കുന്ന യാത്രക്കാരുണ്ട്‌. എന്നാൽ ഇത് പലപ്പോഴും വലിയ റിസ്കാണെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക ലാഭത്തിനൊപ്പം സുരക്ഷയും കണക്കിലെടുത്ത് കനേഡിയൻ യാത്രക്കാർ തങ്ങളുടെ യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തുന്നുണ്ടെന്നും ‌‌ട്രാവലിംഗ്‌ ഏജൻസികൾ പറയുന്നു.

യു.എസ്‌ പോലെയുള്ള പതിവ്‌ രാജ്യങ്ങൾ യാത്രകൾ ഒഴിവാക്കി കാനഡയ്ക്കുള്ളിൽ തന്നെ യാത്ര ചെയ്യാനാണ്‌ പലരും താത്‌പര്യപ്പെടുന്നു. യൂറോപ്പ്, മെക്സിക്കോ തുടങ്ങിയ ഇടങ്ങളിലേക്ക് സുരക്ഷിതമായ റൂട്ടുകൾ നോക്കി യാത്രകൾ പ്ലാൻ ചെയ്യുന്നവരുമുണ്ട്‌. വിമാന യാത്ര ഒഴിവാക്കി റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക്പലരും മുൻഗണന നൽകുന്നുണ്ടെങ്കിലും പെട്രോൾ വില വർധന അവിടെയും വില്ലനാകുന്നുണ്ട്. ലവ് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സ്വന്തം രാജ്യത്ത് തന്നെ അവധിക്കാലം ആഘോഷിക്കാനാണ് ഭൂരിഭാഗം പേരും ഇപ്പോൾ ചിന്തിക്കുന്നതെന്ന്‌ ഒ.എസ്‌. ടി ട്രാവൽ സി.ഇ.ഒ ജേസൺ സരാസിനി പറഞ്ഞു. വരും ആഴ്ചകളിൽ വിമാനക്കമ്പനികൾ അവരുടെ ഇന്ധന കരാറുകൾ പുതുക്കുന്നതോടെ വിലയിൽ ഒരു സ്ഥിരത ഉണ്ടായേക്കാമെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ. എന്നിരുന്നാലും, വരാനിരിക്കുന്ന സമ്മർ സീസണിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർ അമിത ചാർജ് നൽകേണ്ടി വരുമെന്ന് ഉറപ്പാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!