Thursday, April 9, 2026

‘ഭ​ര​ണം മാ​റ്റ​ണ​മെ​ന്നോ മാ​റ്റ​ണ്ടെ​ന്നോ പ​റ​യു​ന്നി​ല്ല, ജ​നാ​ധി​പ​ത്യം വി​ജ​യി​ക്ക​ണം’: ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

ചങ്ങനാശേരി: ജ​നാ​ധി​പ​ത്യം വി​ജ​യി​ക്ക​ണ​മെ​ന്നും അ​തി​ന് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ഠി​ച്ച് ഓ​രോ വോ​ട്ടും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. വാ​ഴ​പ്പ​ള്ളി സെ​ൻറ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണം മാ​റ്റ​ണ​മെ​ന്നോ മാ​റ്റ​ണ്ടെ​ന്നോ ഞ​ങ്ങ​ൾ പ​റ​യു​ന്നി​ല്ല. ആ​രാ​ണ് ജ​യി​ക്കു​ന്ന​ത് അ​വ​ർ വ​ര​ട്ടെ. ജ​നാ​ധി​പ​ത്യം വി​ജ​യി​ക്കു​ന്ന​ത് അ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ട് ജ​ന​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​ൻ അ​തി​ൽ ക​ക്ഷി ചേ​ർ​ന്നി​രി​ക്കു​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ട് അ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊ​ള്ള​യു​ടെ കാ​ര്യ​ത്തി​ൽ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണം. അ​തി​ന് യാ​തൊ​രു സം​ശ​യ​വു​മി​ല്ല. കോ​ട​തി​യും ഗ​വ​ൺ​മെൻറും അതിനെക്കുറിച്ച്‌ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും സു​കുമാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!