Thursday, April 9, 2026

പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിനായി പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ശോഭ സുരേന്ദ്രന്‍ തള്ളിക്കളഞ്ഞത്.

പാലക്കാട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചില മാധ്യമസ്ഥാപനങ്ങള്‍ തനിക്കെതിരെ ബോധപൂര്‍വം തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ശോഭ കുറ്റപ്പെടുത്തി. പണം നല്‍കിയെന്ന ആരോപണത്തിന്റെ വസ്തുത ശോഭ വിശദീകരിച്ചു: ‘ഒരു അമ്മ പണം വാങ്ങിയെന്നാണല്ലോ ആരോപണം. സുഖമില്ലാത്ത മകനുള്ള പാവപ്പെട്ട ഒരമ്മയാണത്. ആര് വന്നാലും മരുന്നിന് പണം ചോദിക്കുന്ന അവസ്ഥയിലാണവര്‍. ഏത് സ്ഥാനാര്‍ഥി വന്നാലും അവര്‍ പണം ചോദിക്കും. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കുന്നത്,’ ശോഭ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ കോടികളുടെ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് താന്‍ മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം താന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നല്‍കാന്‍ മടിക്കുന്ന മാധ്യമങ്ങള്‍, തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. വോട്ട് തേടി എത്തുമ്പോള്‍ ചിലര്‍ മനപൂര്‍വം കഥകള്‍ കെട്ടിച്ചമച്ച് പടര്‍ത്തുകയാണെന്നും ഇത് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അവര്‍ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!