Friday, April 10, 2026

യുഎസ്- ഇറാൻ വെടിനിർത്തൽ: മൺട്രിയോളിൽ ഇന്ധനവില കുറഞ്ഞു

മൺട്രിയോൾ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് മൺട്രിയോളിലെ ഇന്ധനവിലയിൽ വൻ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 2 ഡോളറിൽ താഴെയെത്തി. ഗ്യാസ് ബഡി (Gas Buddy) നൽകുന്ന വിവരമനുസരിച്ച് പലയിടങ്ങളിലും ലിറ്ററിന് 1.88 ഡോളർ ആണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഡെകാരി ബൊളിവാർഡിലെ പെട്രോൾ പമ്പുകളിൽ ലിറ്ററിന് 2.01 ഡോളർ വരെയായിരുന്നു വില.

ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നുകൊടുക്കണമെന്ന വ്യവസ്ഥയിലായിരുന്നു രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണയുണ്ടായിരുന്നത്. തുടക്കത്തിൽ കടലിടുക്ക് തുറന്നെങ്കിലും, ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഇറാൻ ഹോർമുസ് വീണ്ടും അടച്ചു. അതേസമയം നിലവിലെ ഈ വെടിനിർത്തലും ഇന്ധനവില കുറഞ്ഞതും എത്രനാൾ തുടരുമെന്ന കാര്യത്തിൽ ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!