ലാഹോര്‍: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാക് സൈന്യം സൗദിയിലെത്തി. 13,000 സൈനികരും 10 മുതല്‍ 18 വരെ വിമാനങ്ങളുമടങ്ങുന്ന വന്‍ സംഘമാണ് സൗദിയിലെത്തിയതെന്ന് ശനിയാഴ്ച സൗദി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും ഈ സംഘത്തിന്റെ ഭാഗമാണ്.

സൗദിയിലെ കിങ് അബ്ദുല്‍അസീസ് വ്യോമതാവളത്തിലാണ് പാക് സൈനികരെ വിന്യസിച്ചിരിക്കുന്നത്. മേഖലയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സുപ്രധാന നീക്കമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ മാസം ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍, സൗദിക്ക് പാക്കിസ്ഥാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
