കോഴിക്കോട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സംഘടന വക്കീല്‍ നോട്ടീസ് അയച്ചു. പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഡ്വ. അമീന് ഹസന് മുഖേനയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നല്‍കിയെന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശോഭാ സുരേന്ദ്രന് ഇത്തരത്തില്‍ വ്യാജവും വിദ്വേഷം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. സംഘടനയെ തീവ്രവാദ സ്വഭാവമുള്ളതെന്ന് വിശേഷിപ്പിച്ചത് സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും നോട്ടീസ് വ്യക്തമാക്കുന്നു. വാര്‍ത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച ആക്ഷേപം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം.
