Tuesday, April 14, 2026

ഉപരോധം നിലനില്‍ക്കെ ഹോര്‍മുസ് കടന്ന് ചൈനീസ് ടാങ്കര്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നാവികസേന ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം നിലനില്‍ക്കെ, ചൈനീസ് എണ്ണക്കപ്പല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ (Rich Starry) എന്ന ടാങ്കറാണ് യുഎസ് മുന്നറിയിപ്പുകള്‍ അവഗണിച്ച് ജലപാതയിലൂടെ യാത്ര ചെയ്തതെന്ന് ഷിപ്പിങ്് ഡാറ്റകള്‍ വ്യക്തമാക്കുന്നു. മേഖലയില്‍ അമേരിക്ക ഉപരോധം കര്‍ശനമാക്കിയ ശേഷം ഇവിടെ നിന്നും പുറത്തുകടക്കുന്ന ആദ്യ കപ്പലാണിത്.

ഇറാനുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ അമേരിക്ക നേരത്തെ തന്നെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാങ്ഹായ് സുവാന്റണ്‍ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഹംരിയ തുറമുഖത്ത് നിന്നും ഏകദേശം 2,50,000 ബാരല്‍ മെഥനോളുമായി പുറപ്പെട്ട കപ്പലില്‍ ചൈനീസ് പൗരന്മാരാണ് ജീവനക്കാരായുള്ളത്.

ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം രാത്രി 7.30 മുതലാണ് ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധം നിലവില്‍ വന്നത്. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഉപരോധം ആരംഭിച്ചതിന് പിന്നാലെ രണ്ട് ചൈനീസ് ടാങ്കറുകള്‍ പിന്തിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ‘റിച്ച് സ്റ്റാറി’ യാത്ര തുടരുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!