Thursday, April 16, 2026

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: ടെക്സസിൽ 37-കാരനായ യുവാവ് അറസ്റ്റിൽ

ടെക്സസ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 37-കാരനായ യുവാവ് സുരേഷ് ഭാസ്കരൻ നായർ അമേരിക്കയിൽ അറസ്റ്റിലായി. ഏപ്രിൽ 13-ന് പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്.

ലൈംഗികാവശ്യത്തിനായി പണം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ സമീപിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളാണെന്ന് കരുതിയാണ് ഇയാൾ പണമിടപാടിന് ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാരണത്താൽ ഇയാൾക്കെതിരെ ‘സെക്കൻഡ് ഡിഗ്രി’ കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്.

https://www.facebook.com/photo/?fbid=808283515684764&set=a.623377047508746

ഇയാൾക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്ത കുട്ടിയെ വശീകരിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ നേരത്തെ രണ്ട് ഓപ്പൺ വാറണ്ടുകളും നിലവിലുണ്ടായിരുന്നു. നിലവിൽ ഇർവിംഗ് ജയിലിൽ കഴിയുന്ന ഇയാൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!