Saturday, April 18, 2026

കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ: പുതുക്കൽ ആരംഭിച്ചു, ജൂൺ ഒന്നിനകം അപേക്ഷിക്കണം

ഓട്ടവ: കാനഡയിലെ ഡെന്റൽ കെയർ പ്ലാനിൽ (CDCP) അംഗങ്ങളായ ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ഇൻഷുറൻസ് കാലാവധി ഉടൻ പുതുക്കണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 63 ലക്ഷത്തിലധികം ആളുകളാണ് ഈ പ്ലാനിൽ ഗുണഭോക്താക്കളായിട്ടുള്ളത്. പ്ലാൻ പുതുക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ 15-ന് ആരംഭിച്ചു കഴിഞ്ഞു. ജൂൺ ഒന്നിനകം അപേക്ഷ സമർപ്പിക്കാത്തവർക്ക് ജൂൺ 30-ന് ശേഷം പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. കൃത്യസമയത്ത് പുതുക്കുന്നവർക്ക് 2026 ജൂലൈ 1 മുതൽ അടുത്ത ഒരു വർഷത്തേക്ക് കൂടി ചികിത്സാ സഹായം ഉറപ്പാക്കാം.

Canada.ca എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായോ, 1-833-537-4342 എന്ന നമ്പറിൽ വിളിച്ചോ അപേക്ഷ പുതുക്കാം. തപാൽ വഴിയും നേരിട്ടും അപേക്ഷിക്കാൻ സൗകര്യമുണ്ട്. സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN), സി.ഡി.സി.പി ക്ലയന്റ് നമ്പർ, ടാക്സ് ഏജൻസിയിൽ നിന്നുള്ള നോട്ടീസ് ഓഫ് അസസ്‌മെന്റ് എന്നിവ കൈവശം കരുതണം. അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കാൻ ആഴ്ചകളോളം എടുത്തേക്കാം. ഇൻഷുറൻസ് കാലാവധി തീരുകയും പുതുക്കൽ വൈകുകയും ചെയ്യുന്ന ഇടവേളകളിൽ നടത്തുന്ന ചികിത്സകൾക്ക് പണം തിരികെ ലഭിക്കില്ല. പുതുക്കൽ നടപടികൾക്കായി സഹായിക്കാം എന്ന വ്യാജേന എത്തുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയല്ലാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും നിർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!