Wednesday, April 22, 2026

”ഇത് യഥാർത്ഥ നേതൃത്വമല്ല”; നോവസ്കോഷയിൽ ടൂറിസം ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെ രൂക്ഷ വിമർശനം

ഹാലിഫാക്സ്: ടൂറിസം മേഖലയിൽ സർക്കാർ നടത്തിയ ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെ കടുത്ത വിമർശനവുമായി നോവസ്കോഷ ​ഗവൺമെന്റ് ആന്റ് ജനറൽ എംപ്ലോയീസ് യൂണിയൻ രം​ഗത്ത്. ടൂറിസം മേഖലയിൽ നിന്ന് വലിയ വരുമാനം ലഭിച്ചതിന് ശേഷമാണ് ഈ ബജറ്റ് വെട്ടിക്കുറയ്ക്കൽ. കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നിന്ന് 3.7 ബില്യൺ ഡോളർ വരുമാനം ലഭിച്ചെന്നും ഇത് 2024 നെ അപേക്ഷിച്ച് 8% ഉയർന്ന വർധനവാണെന്നും സർക്കാർ അറിയിച്ചിരുന്നു. ടൂറിസം മേഖലയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ടൂറിസം മന്ത്രി ഡേവ് റിറ്റ്സി പ്രസ്താവന നടത്തിയിരുന്നു.

എന്നാൽ, ബജറ്റിൽ ടൂറിസം മേഖലയ്ക്ക് വലിയ തോതിലുള്ള വെട്ടിക്കുറയ്ക്കലുകൾ വരുത്തിയതിന് തൊട്ടുപിന്നാലെ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് “യഥാർത്ഥ നേതൃത്വമല്ല” എന്ന് NSGEU പ്രസിഡന്റ് സാന്ദ്ര മുള്ളൻ കുറ്റപ്പെടുത്തി. മികച്ച പരസ്യ പ്രചാരണങ്ങൾ കൊണ്ട് മാത്രം കാര്യമില്ലെന്നും, വിനോദസഞ്ചാരികൾക്ക് മികച്ച സേവനം നൽകാൻ ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയാണുള്ളതെന്നും മുള്ളൻ ചൂണ്ടിക്കാട്ടി. ഈ സമീപനം തുടർന്നാൽ വിനോദസഞ്ചാരികളുടെ വരവ് കുറയുമെന്നും, ടൂറിസം മേഖലയുടെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 23-ന് പ്രഖ്യാപിച്ച 1.2 ബില്യൺ ഡോളറിന്റെ കമ്മി ബജറ്റിൽ മ്യൂസിയങ്ങൾ, കല, സാംസ്കാരിക മേഖലകൾ, കൂടാതെ മിക്ക സന്ദർശക വിവര കേന്ദ്രങ്ങൾ എന്നിവയ്ക്കും വലിയ തോതിലുള്ള ഫണ്ട് വെട്ടിക്കുറയ്ക്കലുകൾ വരുത്തിയിരുന്നു. ചെറിയ ബിസിനസ്സുകളെയും പ്രാദേശിക സമൂഹങ്ങളെയും ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ എടുത്തതിന് ശേഷം അതേ മേഖലയെക്കുറിച്ച് പുകഴ്ത്തുന്നത് വിരോധാഭാസമാണെന്ന് മുള്ളൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക കമ്മി നിലനിൽക്കെ, ടൂറിസം പോലൊരു പ്രധാന മേഖലയിൽ നിക്ഷേപിക്കുന്നതിന് പകരം വെട്ടിക്കുറയ്ക്കലുകൾ നടത്തുന്ന സർക്കാരിന്റെ നടപടി യുക്തിരഹിതമാണെന്നും യൂണിയൻ വിമർശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!