Wednesday, April 22, 2026

അലർജിയുള്ളവർക്ക്‌ താമസിക്കാൻ കഴിയാത്ത കാനഡയിലെ നഗരങ്ങൾ ഏതൊക്കെയാണ്‌? റിപ്പോർട്ട്‌ പുറത്ത്‌

ടൊറന്റോ: 2026-ൽ അലർജി ബാധിതർക്ക് താമസിക്കാൻ ഏറ്റവും പ്രയാസകരമായ കാനഡയിലെ നഗരമായി ഒന്റാറിയോയിലെ വിൻഡ്‌സറിനെ തിരഞ്ഞെടുത്തു. ഓട്ടവ ആസ്ഥാനമായുള്ള ഏറോബയോളജി (Aerobiology) ഗവേഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. നഗരത്തിൽ പൂമ്പൊടി മൂലമുണ്ടാകുന്ന അലർജി വർദ്ധിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. അലർജി വ്യാപിക്കുന്ന സീസൺ മറ്റുള്ള നഗരങ്ങളേക്കാൾ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതും വായുവിൽ പൂമ്പൊടിയുടെ സാന്ദ്രത വളരെ കൂടുതലായ ദിവസങ്ങൾ ഇവിടെ അധികമാണ് എന്നതുമാണ്‌ കാരണം.

അലർജിക്ക് കാരണമാകുന്ന ബിർച്ച്, ഓക്ക്, റാഗ്‌വീഡ് തുടങ്ങിയ മരങ്ങളും ചെടികളും ഈ മേഖലയിൽ സമൃദ്ധമായി വളരുന്നു. കാനഡയിൽ സീസണൽ അലർജി ഏറ്റവും കൂടുതൽ ബാധിക്കുന്ന ആദ്യ അഞ്ച് നഗരങ്ങളുടെ പട്ടിക ഇങ്ങനെയാണ്‌. വിൻഡ്‌സർ, ഹാമിൽട്ടൺ, ബാരി, (ഒന്റാരിയോ) പ്രവിശ്യ, വിക്ടോറിയ, (ബി.സി), കിംഗ്‌സ്‌റ്റൺ (ഒന്റാരിയോ). അതേ സമയം സെന്റ് ജോൺസ്, ഹാലിഫാക്സ് തുടങ്ങിയ ഇടങ്ങളിലാണ് അലർജി സാധ്യത ഏറ്റവും കുറവായി രേഖപ്പെടുത്തിയത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!