വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യുഎസിലെ പ്രമുഖര്‍ പങ്കെടുത്ത വൈറ്റ്ഹൗസ് ഡിന്നറിനിടെ വെടിവെപ്പ്. ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈറ്റ് ഹൗസ് കറസ്പോണ്ടേഴ്സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. സീക്രട്ട് സര്‍വീസ് ഏജന്റുമാരും അധികൃതരും വിരുന്നു നടന്ന ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അക്രമി അഞ്ചു മുതല്‍ എട്ടു വരെ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. തോക്കുധാരിയായ ഒരാളെ സീക്രട്ട് സര്‍വീസ് വെടിവെച്ചു കൊന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അത്താഴ വിരുന്ന് ഉടന്‍ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു. ട്രംപ് സുരക്ഷിത സ്ഥലത്തുണ്ടെന്നും അത്താഴവിരുന്നിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലങ്ങളോളം ചടങ്ങില്‍ നിന്നും വിട്ടുനിന്നതിനുശേഷം ഒടുവിലാണ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ യോഗത്തില്‍ ട്രംപ് പങ്കെടുക്കുന്നത്.
