Sunday, April 26, 2026

ചാർമിനാർ എക്സ്പ്രസിൽ തീപിടിത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആർക്കും പരുക്കില്ല

ഹൈദരാബാദ്: തെലങ്കാനയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപം ചാർമിനാർ എക്സ്പ്രസിൽ തീപിടിത്തം. ട്രെയിനിന്റെ എസ്-5 കോച്ചിലാണ് തീപിടിത്തമുണ്ടായത്. കോച്ചിനുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരിഭ്രാന്തരായി കോച്ചിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. തുടർന്ന് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതോടെ യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങി. സംഭവത്തിൽ ആർക്കും പരുക്കുകളില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കി.

തീപിടിത്തത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോച്ചിൽ നിന്ന് പുകയും തീയും ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപേ ഭയന്ന യാത്രക്കാർ പുറത്തേക്ക് ചാടിയിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ ജീവനക്കാരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.

സംഭവം ഷോർട്ട് സർക്യൂട്ട് മൂലമാണോ അതോ സാങ്കേതിക തകരാറുകൾ കാരണമാണോ ഉണ്ടായതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. സംഭവത്തിൽ റെയിൽവേ അധികൃതർ പ്രതികരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!