Sunday, April 26, 2026

ഒന്റാരിയോയിലേക്ക് വൈൻ ഒഴുക്കാൻ നോവസ്കോഷ; മേഖലയ്ക്ക് ഉണർവേകി പുതിയ പ്രവിശ്യാ നയം

ഹാലിഫാക്സ്: മെയ് മാസം മുതൽ നോവസ്കോഷയിൽ നിന്നുള്ള വൈൻ ഉൽപാദകർക്ക് ഒന്റാരിയോയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് മദ്യം വിൽക്കാൻ അവസരം. പ്രവിശ്യാ നയങ്ങളിൽ വന്ന മാറ്റത്തെത്തുടർന്ന്, അന്തർ-പ്രവിശ്യാ മദ്യവിൽപ്പനയ്ക്ക് വഴിയൊരുങ്ങുന്നത് ഈ മേഖലയിലെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒന്റാരിയോയുമായി മാത്രമാണ് നോവസ്കോഷ ഈ വ്യാപാര കരാറിൽ ഒപ്പിട്ടിരിക്കുന്നത്.

നേരിട്ടുള്ള വിൽപ്പനയിലൂടെ ഒന്റാരിയോയിലെ 1.4 കോടി ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ബ്രാൻഡുകൾ എത്തിക്കാൻ സാധിക്കുമെന്നത് വലിയൊരു വിപണന അവസരമാണെന്ന് ‘വൈൻ ഗ്രോവേഴ്സ് നോവസ്കോഷ’ (WGNS) വ്യക്തമാക്കി. അതേസമയം, ഉൽപാദകർ പാലിക്കേണ്ട കർശനമായ അഡ്മിനിസ്ട്രേറ്റീവ് നടപടികളും, ഉയർന്ന ഷിപ്പിങ് ചെലവും നിലവിൽ വെല്ലുവിളിയായി തുടരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള വിറ്റുവരവിനേക്കാൾ ഉപരി, ദീർഘകാലാടിസ്ഥാനത്തിലുള്ള വിപണി വളർച്ചയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഒന്റാരിയോ വിപണിയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ, പ്രമുഖ മദ്യ വിതരണ സ്ഥാപനമായ LCBO-യിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി ഈ മാറ്റത്തെ വ്യവസായ മേഖല ഉറ്റുനോക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!