നയാഗ്ര ഫാൾസ്: നയാഗ്ര മലയാളി അസോസിയേഷന്റെ 2026-ലെ ആദ്യ പ്രോഗ്രാമായ ‘സ്പ്രിങ് ഗാല 2026’ നാളെ വൈകുന്നേരം 5 മണിക്ക് സെന്റ് കാതറിൻസിലെ സർ വിൻസ്റ്റൺ ചർച്ചിൽ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഈ ആഘോഷ പരിപാടിയിൽ നൃത്തങ്ങൾ, വിസ്മയിപ്പിക്കുന്ന മാജിക് ഷോ, റീൽ കോമ്പറ്റീഷൻ തുടങ്ങിയ വിവിധയിനം കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ റിയൽറ്റർ ജേക്കബ് തോമസ്, ജെയിംസ് ഓട്ടോഗ്രൂപ്പ് ഉടമ ബോബൻ ജെയിംസ് എന്നിവർ മുഖ്യ സ്പോൺസർമാരായ ഈ വിരുന്ന് നയാഗ്രയിലെ മലയാളി സമൂഹത്തിന് മികച്ചൊരു സംഗമവേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

