മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, യുഡിഎഫിന്റെ വൻ മുന്നേറ്റത്തിൽ ആത്മവിശ്വാസം പ്രകടമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച അദ്ദേഹം “നമ്മൾ തൂക്കി” എന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന ചർച്ചകൾക്കിടയിലാണ് സലാമിന്റെ ഈ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. നിലവിലെ സൂചനകൾ പ്രകാരം മുസ്‌ലിം ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. മത്സരിച്ച 26 സീറ്റുകളിൽ 23 ഇടത്തും ലീഗ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്.
സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ വൻ വിജയപ്രതീക്ഷയിലാണ് ലീഗ് ക്യാമ്പുകൾ
