Monday, May 4, 2026

‘വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ’; പിണറായിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പിന്നിലായതിന് പിന്നാലെ രൂക്ഷമായ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു” എന്നാണ് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചയാളോട് “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്. “പോ മോനെ വിജയ എന്നല്ല, ഇറങ്ങിപ്പോ വിജയ” എന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. നിലവിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും മിക്ക മന്ത്രിമാരുടെ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നേറ്റം നടത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!