Monday, May 4, 2026

ഹരിപ്പാടില്‍ രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 68184 വോട്ടുകള്‍ രമേശ് ചെന്നിത്തല നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ ടി.ടി. ജിസ്‌മോന്‍ 44807 വോട്ടുകളും എന്‍ഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.

സംസ്ഥാനത്തുടനീളം രാഷ്ട്രീയ മാറ്റങ്ങള്‍ പ്രകടമായപ്പോഴും സ്വന്തം തട്ടകത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും ഹരിപ്പാട് യുഡിഎഫിനൊപ്പം നിലകൊള്ളുകയായിരുന്നു. അന്ന് 72,768 വോട്ടുകള്‍ നേടിയ രമേശ് ചെന്നിത്തല, 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. ഇത്തവണയും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍.

2011 മുതല്‍ തുടര്‍ച്ചയായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് രമേശ് ചെന്നിത്തലയാണ്. 2011-ല്‍ സിപിഐയുടെ ജി. കൃഷ്ണപ്രസാദിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഹരിപ്പാട്, ഓരോ തിരഞ്ഞെടുപ്പിലും യുഡിഎഫിന് നല്‍കുന്ന പിന്തുണ ചെന്നിത്തലയുടെ വ്യക്തിപരമായ സ്വാധീനത്തെക്കൂടിയാണ് വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!