Wednesday, May 6, 2026

കിച്ചനർ പെട്രോ കാനഡ ഗ്യാസ് സ്റ്റേഷനിൽ അജ്ഞാത വസ്തു; പ്ര​ദേശം ഒഴിപ്പിച്ച് പൊലീസ്

കിച്ചനർ: ന​ഗരത്തിലെ പെട്രോ കാനഡ ഗ്യാസ് സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു ഉപകരണം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശം ഒഴിപ്പിച്ചതായി പൊലീസ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കിങ് സ്ട്രീറ്റിലെ സ്‌പോർട്‌സ് വേൾഡ് ക്രോസിങ്ങിന് സമീപമുള്ള സ്റ്റേഷനിലെ ഗ്യാസ് പമ്പുകളിലൊന്നിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. മുൻകരുതൽ നടപടിയായി പൊലീസ് ഉടൻ തന്നെ സ്റ്റേഷനിലെ പമ്പുകൾ ഓഫ് ചെയ്യുകയും പരിസരത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കിച്ചനർ അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിരുന്നു.

വാട്ടർലൂ റീജിനൽ പൊലീസിന്റെ എക്സ്പ്ലോസീവ് ഡിസ്പോസൽ യൂണിറ്റ് എത്തി നടത്തിയ പരിശോധനയിൽ ഉപകരണം അപകടകാരിയല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബുധനാഴ്ച രാവിലെ പൊലീസ് നൽകിയ വിശദീകരണത്തിൽ, പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനോ ഏതെങ്കിലും വിധത്തിലുള്ള ദുരുദ്ദേശത്തോടെയോ സ്ഥാപിച്ചതല്ല ഈ വസ്തുവെന്ന് വ്യക്തമാക്കി. പൊലീസ് നടത്തിയ പരിശോധനയ്ക്ക് ശേഷം മേഖലയിൽ സുരക്ഷാ ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!