മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. പന്തല്ലൂർ മല വ്യൂപോയിന്റിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ റഹീസ് (20), ഫഹദ് (19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂർ മല വ്യൂപോയിന്റിൽ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് മിന്നലേറ്റത്. പാറപ്പുറത്ത് ഇരിക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.മരിച്ചവരെല്ലാം മങ്കട സ്വദേശികളാണെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും തുടർനടപടികളെയും ബാധിച്ചിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
