Wednesday, May 13, 2026

മണിക്കൂറിൽ 100 കി.മീ വേഗത; ആൽബർട്ടയിൽ ശക്തമായ കൊടുങ്കാറ്റിന് മുന്നറിയിപ്പുമായി എൻവയൺമെന്റ് കാനഡ

എഡ്മിന്റൻ: ആൽബർട്ടയിൽ വ്യാഴാഴ്ച മുതൽ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മധ്യ, കിഴക്കൻ ആൽബർട്ടയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വസന്തകാലത്തെ ഈ കൊടുങ്കാറ്റ് വരും ദിവസങ്ങളിലും തുടർന്നേക്കാം.

ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരകൾക്കും വേലികൾക്കും കേടുപാടുകൾ സംഭവിക്കാനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ട്. വൈദ്യുതി തടസ്സപ്പെടാനും വാഹന ഗതാഗത തടസ്സമുണ്ടാവാനും സാധ്യതയുള്ളതിനാൽ അത്യാവശ്യമില്ലെങ്കിൽ യാത്രകൾ ഒഴിവാക്കുക. പുറത്തുള്ള സാധനങ്ങൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ സുരക്ഷിതമായി കെട്ടി വെക്കാൻ അധികൃതർ നിർദ്ദേശിച്ചു.

എഡ്മിന്റൻ, റെഡ് ഡിയർ തുടങ്ങിയ നഗരങ്ങളിൽ കാറ്റ് ശക്തമായിരിക്കും. കാറ്റിനൊപ്പം താപനില കുറയാനും വെള്ളിയാഴ്ചയോടെ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ കാറ്റിന്റെ വേഗത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!