മിൽട്ടൺ (ഒന്റാരിയോ): തങ്ങളുടെ സംരക്ഷണയിലുണ്ടായിരുന്ന 12 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തുകയും അനിയനെ വർഷങ്ങളോളം തടവിലിട്ട് ഉപദ്രവിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒന്റാരിയോ ദമ്പതികളുടെ ശിക്ഷാവിധി ജൂലൈ 3-ന് പ്രഖ്യാപിക്കും. കാനഡയിലെ മിൽട്ടൺ സുപ്പീരിയർ കോടതി ജസ്റ്റിസ് ക്ലേട്ടൺ കോൺലാൻ ആണ് ശിക്ഷ വിധിക്കുന്നത്. ബ്രാൻഡി കൂണി (44), ബെക്കി ഹാംബർ (46) എന്നിവരാണ് കേസിലെ പ്രതികൾ. നിലവിൽ വാനിയർ സെന്റർ ഫോർ വുമൺ ജയിലിൽ കഴിയുന്ന പ്രതികൾ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരായി. ഓട്ടവ സ്വദേശികളായ രണ്ട് തദ്ദേശീയവിഭാഗക്കാരായ സഹോദരങ്ങളെ ദത്തെടുക്കാൻ വേണ്ടിയാണ് 2017-ൽ ഈ ദമ്പതികൾ തങ്ങളുടെ കൂടെക്കൂട്ടിയത്. എന്നാൽ കുട്ടികളോട് ഇവർക്ക് കടുത്ത വെറുപ്പായിരുന്നുവെന്ന് കേസിന്റെ വിധിന്യായത്തിൽ ജഡ്ജി ചൂണ്ടിക്കാണിച്ചു. മൂത്ത കുട്ടിയെ വീടിന്റെ താഴത്തെ നിലയിലുള്ള തടവറയ്ക്ക് സമാനമായ മുറിയിൽ പൂട്ടിയിടുകയായിരുന്നു. കൃത്യമായി ഭക്ഷണമോ പരിചരണമോ നൽകാതെ പട്ടിണിക്കിട്ടതിനെ തുടർന്ന് ശരീരം മെലിഞ്ഞുണങ്ങി 2022 ഡിസംബറിലാണ് 12-കാരൻ മരണപ്പെടുന്നത്. കുട്ടിയെ വധിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചതെന്ന് കോടതി കണ്ടെത്തി. രണ്ടാമത്തെ കുട്ടിയായ ജെ.എല്ലിനെയുംഇവർ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

മൂത്ത കുട്ടിയുടെ മരണത്തിന് പിന്നാലെ ചൈൽഡ് എയ്ഡ് സൊസൈറ്റി ഇടപെട്ടാണ് രണ്ടാമത്തെ കുട്ടിയെ ഇവരുടെ പക്കൽ നിന്നും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റം ബറിൽ ആരംഭിച്ച വിചാരണയിൽ 48 സാക്ഷികളെ വിസ്തരിക്കുകയും 209 രേഖകൾ പരിശോധിക്കുകയും ചെയ്തു. പ്രതികൾ തമ്മിലും പ്രതിയുടെ പിതാവുമായുമുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, രണ്ടാമത്തെ കുട്ടിയുടെ മൊഴി എന്നിവയാണ് കേസിൽ നിർണ്ണായകമായത്. ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം തെളിഞ്ഞതിനാൽ പ്രതികൾക്ക് 25 വർഷത്തേക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ ലഭിക്കാനാണ് സാധ്യത. ഈ സംഭവം പുറത്തുവന്നതോടെ ഒന്റാരിയോയിലെ കുട്ടികളുടെ സുരക്ഷി തത്വത്തിനായുള്ള ചൈൽഡ് വെൽഫെയർ സിസ്റ്റത്തിനെതിരെ കടുത്ത വിമർശനവും മാറ്റങ്ങൾക്കായുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്. കോടതിവിധി തന്റെ കുട്ടിയെ തിരികെ തരികയില്ലെന്നും എങ്കിലും ഞങ്ങളുടെ കുടുംബത്തിന് മുന്നോട്ട് പോകാൻ ഇത് സഹാ യിക്കും. വർഷങ്ങൾക്ക് പക്ഷേ തങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
