Friday, May 15, 2026

കാൽഗറിയിൽ ആളിപ്പടർന്ന് കാട്ടുതീ; അടിയന്തിര ഒഴിപ്പിക്കൽ മുന്നറിയിപ്പുമായി അധികൃതർ

എഡ്മിന്റൻ: കാൽഗറിക്ക് വടക്കുപടിഞ്ഞാറുള്ള ക്ലിയർവാട്ടർ കൗണ്ടിയിൽ കാട്ടുതീ പടരുന്നതിനെത്തുടർന്ന് അധികൃതർ അടിയന്തിര ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഹൈവേ 734-ന് സമീപം തുടങ്ങിയ തീ ശക്തമായ കാറ്റിൽ അതിവേഗം പടരുകയാണെന്നതിനാലാണ് നടപടി. അപകടസാധ്യത കണക്കിലെടുത്ത് ഈ പ്രദേശത്തുനിന്നും ജെയിംസ് നദിക്ക് വടക്കുള്ള ഭാഗങ്ങളിൽ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശമുണ്ട്. കാംപർമാരും യാത്രക്കാരും ഈ മേഖലയിലേക്ക് വരരുതെന്നും സുരക്ഷ മുൻനിർത്തി 10 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

മണിക്കൂറിൽ 65 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റ് കാരണം തീ അണയ്ക്കാൻ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. നിലവിൽ 1000 ഹെക്ടറിലധികം വനഭൂമിയിലാണ് തീ പടർന്നിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ സമീപത്തെ പ്രധാന റോഡുകളെല്ലാം പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ ലോങ് വീക്കെൻഡ് അവധി ദിവസങ്ങളിലും ഈ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!