Tuesday, May 26, 2026

സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം; യു.എസിൽ ഇന്ത്യൻ യുവതിയെ വെടിവെച്ചു കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

വാഷിങ്‌ൺ: അമേരിക്കയിലെ വിർജീനിയയിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വംശജയായ വനിതയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഗുജറാത്ത് സ്വദേശിനിയായ മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി ഇവർ വിർജീനിയയിലെ ഈ ജനറൽ സ്റ്റോറിൽ ജീവനക്കാരിയായിരുന്നു. കൊലപാത കത്തിന്റെ ഭീതിജനകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിസാപൂർ താലൂക്കിലുള്ള ജന്ത്രാൽ ഗ്രാമ സ്വദേശിനിയാണ് മേഘ്നാബെൻ. ഇവരുടെ മാതാപിതാക്കളായ കർസൻഭായ് പട്ടേലും കപിലാബെന്നും നിലവിൽ ജന്ത്രാലിലാണ് താമസം. ആളൊഴിഞ്ഞ സ്റ്റോറിലേക്ക് മുഖംമൂടി ധരിച്ച് മൃഗങ്ങളുടെ പ്രിന്റുള്ള ട്രാക്ക് പാന്റും ഗ്രേ ജാക്കറ്റും ധരിച്ചെത്തിയ ഒരാൾ കൗണ്ടറിലേക്ക് നടന്നുപോകുന്നത് സി.സി.വി ദൃശ്യങ്ങളിൽ കാണാം.

കൗണ്ടറിലുണ്ടായിരുന്ന മേഘ്നാബെന്നുമായി ഇയാൾ കുറച്ചുസമയം സംസാരിച്ചു. പെട്ടെന്ന് പോക്കറ്റിൽ നിന്ന് തോക്കെടുത്ത് ഇയാൾ മേഘ്നാ ബെന്നിന് നേരെ വെടിയുതിർക്കുകയാ യിരുന്നു. വെടിയേറ്റ് അവർ നിലത്തു വീണതിന് പിന്നാലെ, പ്രതി കൗണ്ടറിന് മുകളിലൂടെ ചാടിക്കടന്ന് വീണ്ടും ക്രൂരമായി വെടിയുതിർത്തു. തുടർന്ന് സ്റ്റോറിലെ ചില സാധനങ്ങൾ നിലത്തുപേക്ഷിച്ച് ഇയാൾ വന്ന വഴിയിലൂടെ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പോലീസ് പ്രദേശം വളയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടു ണ്ട്. കൊല്ലപ്പെട്ട മേഘ്നാബെന്നിന്റെ ഭർത്താവ് ഉപേന്ദ്രഭായ് പട്ടേലാണ്. മകൾ നക്ഷബെൻ, മകൻ സ്മിത് എന്നിവരാണ് മറ്റ് കുടുംബാംഗങ്ങൾ. മേഘ്നാബെന്നിന്റെ വിയോഗവാർത്ത പുറത്തുവന്നതോടെ ജന്ത്രാലിലെ ഇവരുടെ കുടുംബവും ഗ്രാമവാസികളും കടുത്ത ആഘാതത്തിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!