Thursday, May 28, 2026

നാല് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരെ മാറ്റി; സംഘടനാ തലത്തിൽ വൻ അഴിച്ചുപണി

ഡൽഹി: നാല് സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര ഡൽഹി ബിജെപി അധ്യക്ഷനാകും. ഹരിയാനയിൽ അർച്ചന ഗുപ്തയെയും പഞ്ചാബിൽ സർദാർ കേവൽ സിങ് ദില്ലണെയും ത്രിപുരയിൽ ബിജെപി എംഎൽഎയായ അഭിഷേക് ദേബ്റോയിയേയും നിയമിച്ചു.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഈ നിയമനങ്ങൾ സ്ഥിരീകരിച്ചത്.
സംഘടനയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുകയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നതിനുള്ള നീക്കമായാണ് ഈ മാറ്റങ്ങളെ പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!