Thursday, May 28, 2026

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

കൊല്ലം: മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം മടത്തറക്ക് സമീപം അപകടത്തില്‍പ്പെട്ടു. മേഖലയില്‍ അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ ആര്‍ക്കും തന്നെ ഗുരുതരമായ പരുക്കുകളില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അപകട സ്ഥലത്തു നിന്നും മുന്‍ മന്ത്രിയും കുടുംബവും നിലവില്‍ മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!