Friday, May 29, 2026

നോവസ്‌കോഷയിലും പിഇഐയിലും ഇന്ധനവില കുറഞ്ഞു; ന്യൂബ്രണ്‍സ്വിക്കില്‍ നേരിയ വര്‍ധന

ഹാലിഫാക്‌സ്: കാനഡയിലെ അറ്റ്ലാന്റിക് പ്രവിശ്യകളില്‍ പുതിയ ഇന്ധന നിരക്കുകള്‍ നിലവില്‍ വന്നു. നോവസ്ഷയിലും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലും ഇന്ധനവിലയില്‍ വന്‍ കുറവ്. ന്യൂബ്രണ്‍സ്വിക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.

നോവസ്‌കോഷ

നോവസ്‌കോഷയില്‍ റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ ലിറ്ററിന് 7.2 സെന്റ് കുറഞ്ഞു. ഇതോടെ ഹാലിഫാക്‌സ് മേഖലയിലെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 178.4 സെന്റായി. ഡീസല്‍ വിലയില്‍ ലിറ്ററിന് 12.1 സെന്റിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ കുറഞ്ഞ നിരക്ക് 206.0 സെന്റാണ്. അതേസമയം, കേപ് ബ്രെറ്റണില്‍ പെട്രോളിന് 180.4 സെന്റും ഡീസലിന് 207.9 സെന്റുമാണ് പുതിയ കുറഞ്ഞ നിരക്കുകള്‍.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.)

ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ പെട്രോള്‍ വില കുറയുന്നത്. ഇത്തവണ ലിറ്ററിന് 6.4 സെന്റ് കുറഞ്ഞതോടെ പുതിയ നിരക്ക് 185.0 സെന്റിലെത്തി. ഡീസല്‍ വിലയും ലിറ്ററിന് 6.4 സെന്റ് കുറഞ്ഞ് 219.5 സെന്റായി മാറിയിട്ടുണ്ട്.

ന്യൂബ്രണ്‍സ്വിക്ക്

മറ്റ് പ്രവിശ്യകളില്‍ വില കുറഞ്ഞപ്പോള്‍ ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവാണ് ഉണ്ടായത്. ലിറ്ററിന് 1.6 സെന്റ് വര്‍ധിച്ച് പുതിയ പരമാവധി നിരക്ക് 187.6 സെന്റായി. എന്നാല്‍ ഇവിടെയും ഡീസല്‍ വിലയില്‍ കുറവ് വന്നിട്ടുണ്ട്; ലിറ്ററിന് 2.3 സെന്റ് കുറഞ്ഞ് പുതിയ പരമാവധി നിരക്ക് 223.8 സെന്റിലെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!