Thursday, June 4, 2026

ഇനി മഴക്കാലം; കേരളത്തിൽ കാലവർഷം എത്തിയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം എത്താറുള്ളത്. എന്നാൽ ഇത്തവണ മൂന്ന് ദിവസം വൈകിയാണ് കാലവർഷം സംസ്ഥാനത്തെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!