Thursday, June 4, 2026

സൂചി ശരീരത്തിൽ കുടുങ്ങിയ സംഭവം: കോഴഞ്ചേരി ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രത്യേക അന്വേഷണം

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ സൂചി ശരീരത്തിനുള്ളിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുമ്പ് ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെയാണ് വത്സലയുടെ ശരീരത്തിനുള്ളിൽ സൂചി ഒടിഞ്ഞ് കുടുങ്ങിയതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഒരു വർഷത്തോളം വേദന അനുഭവിക്കേണ്ടി വന്നു.

സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മകൻ ദീപു ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടു പരാതി നൽകി. ആരോഗ്യ വകുപ്പ് വിജിലൻസ് അഡീഷണൽ ഡയറക്ടർ ഡോ. രാജേന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വർഷം മുമ്പ് വത്സലയ്ക്ക് ഇഞ്ചക്ഷൻ എടുത്ത നേഴ്സ് ആരാണെന്നും അത് നിർദ്ദേശിച്ച ഡോക്ടർ ആരാണെന്നും കണ്ടെത്തി അവർക്കെതിരെ നടപടിയുണ്ടാകുമെന്ന്
ആരോ​ഗ്യ മന്ത്രി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!