ഹാലിഫാക്സ്: കാനഡയിലെ അറ്റ്‌ലാന്റിക് പ്രൊവിന്‍സുകളില്‍ ഇന്ധനവിലയില്‍ മാറ്റം. നോവസ്‌കോഷ, ന്യൂബ്രണ്‍സ്വിക്ക് എന്നീ പ്രവിശ്യകളില്‍ പെട്രോള്‍ വിലയില്‍ കുറഞ്ഞു. അതേസമയം പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ (P.E.I.) പെട്രോള്‍, ഡീസല്‍ വിലകള്‍ ഒരുപോലെ വര്‍ധിച്ചു.
നോവസ്‌കോഷ:
നോവസ്‌കോഷയിലെ ഹാലിഫാക്‌സ് മേഖലയില്‍ സാധാരണ പെട്രോള്‍ ലിറ്ററിന് 5.3 സെന്റ് കുറഞ്ഞ് ലിറ്ററിന് 173.1 സെന്റായി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ ലിറ്ററിന് 206.0 സെന്റായി തുടരുന്നു. കേപ് ബ്രെറ്റണില്‍ പെട്രോളിന്റെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 175.1 സെന്റും ഡീസല്‍ നിരക്ക് 207.9 സെന്റുമാണ്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്:
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഇന്ധനവിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. സാധാരണ പെട്രോള്‍ വില ലിറ്ററിന് 2.9 സെന്റ് വര്‍ധിച്ച് പുതിയ കുറഞ്ഞ നിരക്ക് 186.2 സെന്റിലെത്തി. ഡീസല്‍ വിലയില്‍ ലിറ്ററിന് 4 സെന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡീസലിന്റെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 221.8 സെന്റായി ഉയര്‍ന്നു.
ന്യൂ ബ്രണ്‍സ്വിക്ക്:
ന്യൂബ്രണ്‍സ്വിക്കില്‍ സാധാരണ പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.7 സെന്റിന്റെ നേരിയ കുറവുണ്ടായി. ഇതോടെ പ്രവിശ്യയിലെ പുതിയ കൂടിയ നിരക്ക് ലിറ്ററിന് 180.1 സെന്റായി മാറി. എന്നാല്‍ പെട്രോള്‍ വില കുറഞ്ഞപ്പോള്‍ ഡീസല്‍ വിലയില്‍ ഇവിടെ വര്‍ധനയാണ് ഉണ്ടായത്. ഡീസലിന് ലിറ്ററിന് 3.4 സെന്റ് വര്‍ധിച്ച് പുതിയ കൂടിയ നിരക്ക് ലിറ്ററിന് 221.3 സെന്റിലെത്തി. അറ്റ്‌ലാന്റിക് കാനഡയിലെ വിവിധ പ്രവിശ്യകളിലെ വിപണി സാഹചര്യങ്ങളാണ് ഇന്ധനവിലയിലെ ഈ വ്യത്യസ്തമായ മാറ്റങ്ങള്‍ക്ക് കാരണം.
